ആൻജിയോപ്ലാസ്റ്റി – അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍

 

കൊറോണറി ആർട്ടറി ഡിസീസ് (Coronary Artery Disease) അഥവാ ഹാർട്ട് അറ്റാക്കും അനുബന്ധ രോഗങ്ങളും കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഇന്ത്യയിൽ ക്രമാതീതമായി വർദ്ധിച്ച് വരികയാണ്. ഈ രോഗങ്ങളുടെ ആഗോള തലസ്ഥാനമായി ഇന്ത്യ മാറിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ (WHO) പഠനങ്ങൾ സൂചിപ്പിക്കുന്നത് 2010 – ഓടെ ലോകത്തേ ആകയുളള ഹൃദ്രോഗികളിൽ 60 ശതമാനവും ഇന്ത്യയിലായിരിക്കുമെന്നാണ്. മാത്രവുമല്ല ചെറുപ്പക്കാരിൽ ഉണ്ടാവുന്ന ഹ്യദ്രോഗങ്ങൾ ഏഷ്യയിലും അതിൽ തന്നെ ഇന്ത്യയിലും പാശ്വാത്യരേക്കാൾ കൂടുതലാണ്.

ഈ വർദ്ധിച്ചു വരുന്ന ഹ്യദ്രോഗ ഭീമനെ നേരിടാനായി പല ചികിൽസാരീതികളുമുണ്ട്, ഭക്ഷണ നിയന്ത്രണം, വ്യായാമം പുകവലി നിറുത്തൽ, രക്തസമ്മർദം, പ്രമേഹം, അമിത കൊളസ്ട്രോൾ ഇവ തുടക്കത്തിലേ കണ്ടു പിടിച്ചു ചികിൽസിക്കൽ, മരുന്നുകൾ, ആൻജിയോപ്ലാസ്റ്റി, ബൈപാസ് ഓപ്പറേഷൻ എന്നിവയാണ് ഹ്യദ്രോഗ ചികിൽസയിലെ മുഖ്യമായ രീതികള്‍. ഓരോ രോഗിയുടേയും രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സാരീതി നിശ്ചയിക്കുന്നത്, കൃത്യമായ ചികിൽസലഭിച്ചാൽ ഹ്യദ്രോഗം കൊണ്ടുഉള ബുദ്ധിമുട്ടുകളും മരണങ്ങളും വളരെയേറെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എങ്കിലും ഏറ്റവും പ്രധാനം ഹ്യദ്രോഗം വരാതെ നോക്കുക തന്നെ.

ഹ്യദ്രോഗ ചികിത്സസയിലെ വിപ്ലവകരമായ മുന്നേറ്റമാണ് ഹ്യദയത്തിന്റെ രക്തധമനികളിൽ നടത്തുന്ന ആൻജിയോപ്ലാസ്റ്റി എന്ന ചികിൽസാ രീതി, 1977 ൽ ആൻഡ്രിയാസ് ഗ്രൻഡ്സിഗ് (Andreas Gruentzig) എന്ന ഹ്യദ്രോഗ വിദഗ്ധനാണ് ആദ്യമായി ഈ ചികിൽസാരീതി വിജയകരമായി ചെയ്തത്. പിന്നീടങ്ങോട്ട് ആൻജിയോ പ്ലാസ്റ്റിയിൽ വളരെയേറെ പുരോഗതികൾ കൈവന്നിട്ടുണ്ട്. ആൻജിയോപ്ലാസ്റ്റിയെക്കുറിച്ച് സാധാരണക്കാരിൽ നിരവധി തെറ്റിദ്ധാരണകളും സംശയങ്ങളും നിലവിലുണ്ട്.

എന്താണ് ആൻജിയോപ്ലാസ്റ്റി?

ഹ്യദയത്തിന്റെ രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി ഉണ്ടാക്കുന്ന തടസ്സങ്ങൾ (ബ്ലോക്കുകള്‍ അഥവാ പ്ലാക്കുകള്‍) അതിസൂക്ഷ്മമായി ഒരു ബലൂണ്‍ ഉപയോഗിച്ച് വികസിപ്പിക്കുകയും തൻമൂലം ഈ കൊളസ്ട്രോൾ പ്ലാക്കുകൾ രക്തക്കുഴലിന്റെ ഭിത്തിയോട് ചേർത്തമക്കി (ക്രഷ് ചെയ്ത്) രക്തയോട്ടം പുനസ്ഥാപിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ആൻജിയോപ്ലാസ്റ്റി. (ചിത്രം ശ്രദ്ധിക്കുക) സാധാരണയായി തുടയിലെ രക്തക്കുഴലുകളിലൂടെ പ്രത്യേകം തയാറാക്കിയ ട്യൂബുകൾ(Catheters) കടത്തി ഹൃദയത്തിന്റെ രക്തധമനികളിൽ (Coronary Arteries) എത്തിച്ചാണ് ഇവ സാധ്യമാക്കുന്നത്

Angioplasty

സ്റ്റെന്റുകൾ (Stents) എന്തിന്?

ആൻജിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞ രണ്ടാമതും തടസം (Restenosis) വരാതിരിക്കാനായി രക്തക്കുഴലുകളിലെ ഭിത്തിയോട് ഒരു ബലൂണിന്റെ സഹായത്തോടെ ചേർത്തു വയ്ക്കുന്ന ലോഹം കൊണ്ടുണ്ടാക്കിയ ട്യൂബ്‌ ആണ് സ്റ്റെന്റ്, ഇതു മൂലം രണ്ടാമതും തടസം ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയുന്നു.

ചില പ്രത്യേക മരുന്നുകൾ പുരട്ടിയിട്ടുള്ള സ്റ്റെന്റുകൾ ഉപയോഗിച്ചാൽ ഈ സാദ്ധ്യത പിന്നെയുo കുറയ്ക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ആൻജിയോപ്ലാസ്റ്റി ആർക്ക് ?

പ്രധാനമായും മൂന്ന് വിഭാഗത്തിൽപ്പെടുന്ന രോഗികൾക്കാണ് ഇത് ചെയ്യുന്നത്,

1. ഹ്യദയാഘാതം ഉണ്ടാകുന്ന രോഗികളിൽ ഏതെങ്കിലും ഒരു രക്തക്കുഴൽ നൂറു ശതമാനവുo അടഞ്ഞിരിക്കും, ഈ രോഗികളിൽ ഉടനെ ആൻജിയോ പ്ലാസ്റ്റി ചെയ്താൽ രക്തയോട്ടം പുനസ്ഥാപിക്കാനും ഹ്യദയത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും അതുവഴി മരണങ്ങൾ കുറയ്ക്കാനും സാധിക്കും.

2. ആയാസമുളള ജോലികളിൽ ഏർപ്പെടാതെ തന്നെ വെറുതെയിരിക്കുമ്പോഴും നെഞ്ചുവേദന അനുഭവപ്പെടുന്ന (Unstable Angina) രോഗികളും നേരത്തേ തന്നെ രക്തക്കുഴലുകളിലെ ബ്ലോക്ക് ആൻജിയോപ്ലാസ്റ്റി ചെയ്ത് നീക്കം ചെയ്യേണ്ടതാണ്. ഇത് പിന്നീടുണ്ടായേക്കാവുന്ന വലിയ പ്രശ്നങ്ങൾ -ഹ്യദയാഘാതം, മരണം ഇവ ഒഴിവാക്കാൻ സഹായിക്കും

3. ആയാസമുള്ള പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുന്ന ആളുകളിൽ (Stable Angina) മരുന്നുകൾ ഫലിക്കാതെ വരുമ്പോൾ, നെഞ്ചുവേദന കുറയ്ക്കാൻ ആൻജിയോപ്ലാസ്റ്റി ഉപകരിക്കും.

ഹൃദയത്തിന്റെ രക്തധമനികളിലെ എല്ലാ തടസ്സങ്ങൾക്കും ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടതുണ്ടോ?

ഇല്ല. ഹൃദയത്തിന്റെ രക്തക്കുഴലുകളിലെ തടസ്സങ്ങളുടെ സ്ഥാനവും, എണ്ണവും, തീവൃതയും അനുസരിച്ച് ഒരു ഹൃദ് രോഗ വിദഗ്ദനാണ് മരുന്ന് / ആൻജിയോപ്ലാസ്റ്റി/ ബൈപാസ് ശസ്ത്രക്രിയ എന്നിവയിൽ ഏതാണ് രോഗിക്ക് ഏറ്റവും അനുയോജ്യമെന്ന് നിശ്ചയിക്കുന്നത്.

റേഡിയൽ (Radial) ആൻജിയോപ്ലാസ്റ്റി എന്നാൽ എന്താണ്?

തുടയിലെ രക്തക്കുഴലിനു പകരം കൈത്തണ്ടയിലെ രക്തക്കുഴലുകളിലൂടെ ( Radial Artery ) ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന രീതിയാണിത്. ഇതുമൂലം രോഗിക്ക് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞാലും എഴുന്നേറ്റ് നടക്കാനും, ഹോസ്പിറ്റലിൽ കിടക്കുന്ന ദിവസങ്ങൾ കുറക്കാനും സാധിക്കും. കൈത്തണ്ടയിലെ രക്തക്കുഴലിലൂടെ ആൻജിയോഗ്രാം മാത്രമാണ് ചെയ്യുന്നതെങ്കിൽ അതേ ദിവസം തന്നെ രോഗിക്ക് വീട്ടിൽ പോകാനും സാധിക്കും.

ആൻജിയോപ്ലാസ്റ്റി കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഒരു ഹൃദ്‌രോഗ വിദഗ്ധന്റെ നിർദ്ദേശപ്രകാരം ചില പ്രത്യേക മരുന്നുകൾ (ആസ്പിരിൻ, ക്ലോപിഡോഗ്രൽ) എന്നിവ സ്ഥിരമായി കഴിക്കാൻ ശ്രദ്ധിക്കണം. ക്രമമായ വ്യായാമം, ഭക്ഷണ നിയന്ത്രണം, അമിത കൊളസ്ട്രോൾ കുറയ്ക്കൽ എന്നിവ വഴി പുതിയ പ്രശ്നങ്ങൾ വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് സാവധാനം ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാവുന്നതാണ്.

DR VINOD THOMAS CARDIOLOGIST

DR VINOD THOMAS

MD, DNB, DM, DNB, FSCAI

Dr Vinod Thomas is an internationally renowned Cardiologist with vast experience in the field of Interventional Cardiology and great academic credentials. With more than 8 years of experience in the field of Interventional Cardiology with over successful 10,000 interventional cardiology procedures to his credit, this dynamic and highly dedicated doctor leads the Cardiology services at the Renai Medicity Hospital, Kochi

CONTACT ME
 
CONSULTING HOURS
 
APPOINTMENT

CARDIOLOGIST

DR VINOD THOMAS

MD, DNB, DM, DNB, FSCAI

Dr Vinod Thomas is an internationally renowned Cardiologist with vast experience in the field of Interventional Cardiology and great academic credentials. With more than 8 years of experience in the field of Interventional Cardiology with over successful 10,000 interventional cardiology procedures to his credit, this dynamic and highly dedicated doctor leads the Cardiology services at the Renai Medicity Hospital, Kochi